വെളിയനാട് ഗ്രാമ പഞ്ചായത്ത് - അന്താരാഷ്ട്രാ യോഗാദിനാചരണം

June 27, 2026

അന്താരാഷ്ട്ര യോഗാ ദിനാചരണത്തോടനുബന്ധിച്ച് ദേശീയ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പും വെളിയനാട് ഗ്രാമ പഞ്ചായത്തും സംയുക്തമായി വെളിയനാട് ഗവ. ആയുർവേദ ഡിസ്‌പെൻസറിയുടെ ആഭിമുഖ്യത്തിൽ യോഗാ ദിന പരിപാടികൾ സംഘടിപ്പിച്ചു. 19/06/2026 വെള്ളിയാഴ്ച്ച 11 മണിക്ക് കിടങ്ങറ SNDP ഹാളിൽ വെച്ച് ബഹു. വെളിയനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. V M ഷൈൻ യോഗം ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ബിനോജ് കുര്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മെഡിക്കൽ ഓഫീസർ ഡോ. സ്മിത എം സ്വാഗതം ആശംസിച്ചു. വെളിയനാട് ആയുർവേദ ഡിസ്‌പെൻസറി HMC അംഗം ശ്രീ. വേണുഗോപാലൻ നായർ യോഗാ ദിന സന്ദേശം നൽകി. പത്താം വാർഡ്‌ മെമ്പർ ശ്രീ. G. സൂരജ് ആശംസകൾ അർപ്പിച്ചു. ചമ്പക്കുളം ഗവ ഹോമിയോ ഡിസ്‌പെൻസറിയിലെ യോഗ ഇൻസ്ട്രക്ടർ ശ്രീമതി. നിഷ കമൽ ബോധവൽക്കരണ ക്ലാസും മാസ്സ് യോഗയും നയിച്ചു. ചിട്ടയായ യോഗാ പരിശീലനം കൊണ്ട് ശ്രദ്ധേയരായ മുതിർന്ന യോഗാ ക്ലബ്‌ അംഗങ്ങളെ അനുമോദിച്ചു. ചമ്പക്കുളം, രാമങ്കരി വെളിയനാട് പഞ്ചായത്തുകളിൽ നിന്നുള്ള യോഗ ക്ലബ് അംഗങ്ങൾ യോഗ ഡാൻസ് അവതരിപ്പിച്ചു. വാർഡ് 10 യോഗ ക്ലബ് അംഗം ശ്രീമതി. രജനി കൃതജ്ഞത അർപ്പിച്ചു.

veliyanad