ദുരന്ത നിവാരണ കമ്മിറ്റി

                             ദുരന്ത നിവാരണ കമ്മിറ്റി

                         വെളിയനാട് ഗ്രാമ പഞ്ചായത്ത് 

 

           പ്രകൃതിദുരന്തങ്ങൾ, വെള്ളപ്പൊക്കം, കാറ്റ്, തീപിടിത്തം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ഫലപ്രദമായ പ്രതിരോധ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി രൂപീകരിക്കുന്ന സമിതിയാണ് ദുരന്തനിവാരണ കമ്മിറ്റി. ദുരന്തസാധ്യത കുറയ്ക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഈ കമ്മിറ്റി പ്രവർത്തിക്കുന്നു.

ചെയര്‍പേഴ്സണ്‍ -                      ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് 

വൈസ് ചെയര്‍പേഴ്സണ്‍ -     ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്

അംഗങ്ങള്‍ -           

  • എല്ലാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരും
  •      ആരോഗ്യ വകുപ്പ്, കൃഷി വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്,                                      പോലീസ്,     ഫയർ & റെസ്ക്യൂ,                                                                                              കെ.എസ്.ഇ.ബി., ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളുടെ                                  പ്രതിനിധികൾ

കണ്‍വീനര്‍ -                               സെക്രട്ടറി 

പ്രധാന ചുമതലകൾ: ദുരന്തനിവാരണ പദ്ധതി തയ്യാറാക്കുക, അപകടസാധ്യതകൾ വിലയിരുത്തുക, മുൻകരുതൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, ദുരന്തസമയത്ത് രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും സംഘടിപ്പിക്കുക, പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.