ജാഗ്രത സമിതി
ജാഗ്രത സമിതിവെളിയനാട് ഗ്രാമ പഞ്ചായത്ത് |
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുക, ലിംഗസമത്വം പ്രോത്സാഹിപ്പിക്കുക, സ്ത്രീസുരക്ഷ ഉറപ്പാക്കുക, സാമൂഹിക പ്രശ്നങ്ങളിൽ സമയോചിതമായി ഇടപെടുക എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന സമിതിയാണ് ജാഗ്രതാ സമിതി. പരാതികൾ സ്വീകരിക്കുകയും ആവശ്യമായ ഇടപെടലുകളും ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തുകയും ചെയ്യുന്നത് സമിതിയുടെ പ്രധാന ചുമതലയാണ്. ചെയര്‍പേഴ്സണ്‍ - ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൈസ് ചെയര്‍പേഴ്സണ്‍ - ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംഗങ്ങള്‍ - ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ
പ്രധാന ചുമതലകൾ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുക, പരാതികൾ സ്വീകരിക്കുകയും പരിഹാരത്തിനായി ഇടപെടുകയും ചെയ്യുക, ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക, ലിംഗസമത്വവും സാമൂഹിക നീതിയും പ്രോത്സാഹിപ്പിക്കുക.
|