ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
വെളിയനാട് ഗ്രാമപഞ്ചായത്ത്: ചരിത്രവും സവിശേഷതകളും ചരിത്രവും സ്ഥലനാമങ്ങളും: എ.ഡി. 700-കളുടെ അവസാനം ഭരണം നടത്തിയിരുന്ന ചേരരാജാക്കന്മാരുടെ കാലത്താണ് ഈ പ്രദേശങ്ങൾക്ക് സ്ഥലനാമങ്ങൾ ഉണ്ടായത്. ഭൂനികുതിയും ചുങ്കവും പിരിച്ചിരുന്ന രാജാവിന്റെ ഉദ്യോഗസ്ഥരായ കുമാരൻ, കണ്ണൻ, രാമൻ, ചേന്നൻ, കയ്യൻ തുടങ്ങിയ പ്രമുഖരുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങളാണ് പിൽക്കാലത്ത് കുമരംകരി, കുന്നംകരി, രാമൻകരി, കണ്ടൻകരി, ചേന്നൻകരി, കയ്യൻകരി, മിത്രക്കരി എന്നിങ്ങനെ അറിയപ്പെടാൻ തുടങ്ങിയത്. സാമൂഹിക പശ്ചാത്തലം: പഴയകാലത്ത് ഇവിടെ കർശനമായ ജാതിവ്യവസ്ഥ ഉണ്ടായിരുന്നില്ല. വരരുചിയുടെ മക്കൾക്ക് (പറയിപെറ്റ പന്തിരുകുലം) സമൂഹത്തിൽ വലിയ മാന്യത നൽകിയിരുന്നു. ബ്രാഹ്മണ പ്രമുഖരെ രാജാവിന്റെ ഉപദേശകരായും പറയ സമുദായത്തിലെ പ്രമുഖരെ ഇടപ്രഭുക്കന്മാരായും നിയമിച്ചിരുന്നു. കാർഷിക സംസ്കാരം: വൈക്കം മുതൽ കാർത്തികപ്പള്ളി വരെയുള്ള ഈ പ്രദേശങ്ങൾ ഭൂരിഭാഗവും കരിനിലങ്ങളായിരുന്നു....
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
June 27, 2026
വാര്‍ഡ്തല മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍
വെളിയനാട് ഗ്രാമ പഞ്ചായത്തിലെ 14 വാര്‍ഡുകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ആശാ വര്‍ക്കര്‍മാര്‍, വിവിധ സന്നദ്ധ സംഘടനകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ ഒന്നിച്ച് വാര്‍ഡ്തല ശുചീകരണം നടത്തി.
പുതിയ വാർത്ത
വെളിയനാട് ഗ്രാമ പഞ്ചായത്ത് - അന്താരാഷ്ട്രാ യോഗാദിനാചരണം
June 27, 2026
പരിസ്ഥിതി ദിനാചരണം
June 8, 2026