പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

വി.എം ഷൈന്‍

പ്രസിഡൻ്റ്

സുലജ റെനി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജയിംസ് വി.ഒ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ദിവ്യാ ദാസ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിനോജ് കുര്യന്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ലീനമോള്‍ എന്‍.സി
ലീനമോള്‍ എന്‍.സി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പൊതുവിവരങ്ങൾ

ബ്ളോക്ക്      വെളിയനാട്

ജില്ല      ആലപ്പുഴ

വിസ്തീർണ്ണം 19.41

വാർഡുകളുടെ എണ്ണം 14

 

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

വെളിയനാട് ഗ്രാമപഞ്ചായത്ത്: ചരിത്രവും സവിശേഷതകളും ചരിത്രവും സ്ഥലനാമങ്ങളും: എ.ഡി. 700-കളുടെ അവസാനം ഭരണം നടത്തിയിരുന്ന ചേരരാജാക്കന്മാരുടെ കാലത്താണ് ഈ പ്രദേശങ്ങൾക്ക് സ്ഥലനാമങ്ങൾ ഉണ്ടായത്. ഭൂനികുതിയും ചുങ്കവും പിരിച്ചിരുന്ന രാജാവിന്റെ ഉദ്യോഗസ്ഥരായ കുമാരൻ, കണ്ണൻ, രാമൻ, ചേന്നൻ, കയ്യൻ തുടങ്ങിയ പ്രമുഖരുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങളാണ് പിൽക്കാലത്ത് കുമരംകരി, കുന്നംകരി, രാമൻകരി, കണ്ടൻകരി, ചേന്നൻകരി, കയ്യൻകരി, മിത്രക്കരി എന്നിങ്ങനെ അറിയപ്പെടാൻ തുടങ്ങിയത്. സാമൂഹിക പശ്ചാത്തലം: പഴയകാലത്ത് ഇവിടെ കർശനമായ ജാതിവ്യവസ്ഥ ഉണ്ടായിരുന്നില്ല. വരരുചിയുടെ മക്കൾക്ക് (പറയിപെറ്റ പന്തിരുകുലം) സമൂഹത്തിൽ വലിയ മാന്യത നൽകിയിരുന്നു. ബ്രാഹ്മണ പ്രമുഖരെ രാജാവിന്റെ ഉപദേശകരായും പറയ സമുദായത്തിലെ പ്രമുഖരെ ഇടപ്രഭുക്കന്മാരായും നിയമിച്ചിരുന്നു. കാർഷിക സംസ്കാരം: വൈക്കം മുതൽ കാർത്തികപ്പള്ളി വരെയുള്ള ഈ പ്രദേശങ്ങൾ ഭൂരിഭാഗവും കരിനിലങ്ങളായിരുന്നു....

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

October 3, 2026

വെളിയനാട് ഗ്രാമ പഞ്ചായത്ത് - വികസിത് ഗ്രാമ പഞ്ചായത്ത് പ്ലാന്‍ രൂപീകരണ ഗ്രാമ സഭ

VBG-RAM-G പദ്ധതിയുമായി ബന്ധപ്പെട്ട് വെളിയനാട് ഗ്രാമ പഞ്ചായത്തില്‍ ഒക്ടോബര്‍ 2-ാം തീയതി ഗാന്ധി ജയന്തി ദിനത്തില്‍ വികസിത് ഗ്രാമ പഞ്ചായത്ത് പ്ലാന്‍ രൂപീകരണ ഗ്രാമ സഭ പഞ്ചായത്ത് ഹാളില്‍ വെച്ച് നടത്തപ്പെട്ടു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി. സുലജ റെനി അദ്ധ്യക്ഷത വഹിച്ച യോഗം ഗ്രാമ പഞ്ചായത്ത്...

കൂടുതൽ വായിക്കുക